തിരുവനന്തപുരം: വാഹന നികുതി വെട്ടിച്ച കേസിൽ കാരാട്ട് ഫൈസലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. പോണ്ടിച്ചേരിയിൽ വാഹനം വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്ത് ഫൈസൽ നികുതി വെട്ടിച്ചെന്നാണ് കേസ്.

നേരത്തേ ജനജാഗ്രത യാത്രക്കിടെ കൊടുവളളിയിൽ എത്തിയപ്പോൾ കോടിയേരി ബാലകൃഷ്ണൻ ഫൈസലിന്റെ വാഹനത്തിൽ യാത്ര ചെയ്തിരുന്നു. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത മിനി കൂപ്പർ കാർ ഇതോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത്.

കോടിയേരിയെ നേരിട്ട് അറിയില്ലെന്ന് വ്യക്തമാക്കിയ ഫൈസൽ, താൻ പോണ്ടിച്ചേരിയിലാണ് വാഹനം ഉപയോഗിക്കാറുളളതെന്നും കേരളത്തിലല്ലെന്നും മോട്ടോർ വാഹന വകുപ്പിനോട് പറഞ്ഞിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ മുൻപ് പ്രതിയായിരുന്ന ഫൈസൽ, വാഹനം കേരളത്തിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യണമെന്നും നികുതിയടക്കണമെന്നുമുള്ള ആവശ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ