കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച രാഷ്ട്രീയ അക്രമങ്ങൾ കണ്ണൂരിനെ കണ്ണീരിലാഴ്ത്തുന്നു. പാനൂരിനടുത്ത് പാലക്കൂവിൽ ഇന്നലെ രാത്രി ഒരു സിപിഎം പ്രവർത്തകന് വെട്ടേറ്റു. പറമ്പത്ത് അഷ്റഫ് (52)നാണ് വെട്ടേറ്റത്.

ഗുരുതരമായി പരുക്കേറ്റ അഷ്റഫിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. ഇവിടെ കുറച്ച് ദിവസങ്ങളായി ആർഎസ്എസ്-സിപിഎം സംഘർഷം നിലനിന്നിരുന്നു. ഇതാണ് അഷ്റഫിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ