തൃശൂർ: അടുത്ത വർഷം ഫെബ്രുവരിയിൽ തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭക്ഷണാവശ്യത്തിനുള്ള നെല്ല് പാർട്ടി പ്രവർത്തകർ തന്നെ കൃഷി ചെയ്തെടുക്കുന്നു. ജൈവ നെല്‍ കൃഷിയുടെ വിത്തിറക്കല്‍ തൃശൂരില്‍ പൂത്തൂര്‍ തുളിയാംകുന്ന് പാടത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംയോജിത കൃഷി വ്യാപിപ്പിക്കാന്‍ സിപിഎം മുന്‍കൈയെടുക്കുമെന്ന് കോടിയേരി പറഞ്ഞു.

നാല് ഏക്കര്‍ പാടത്ത് നാല്‍പ്പത് പറയുടെ കൃഷിയാണ് ഇറക്കുന്നത്. നൂറ്റിപ്പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞത് മുന്നൂറ്റിയന്‍പത് കിലോ നെല്ല് വിളവെടുക്കാമെന്നാണ് കണക്കുകൂട്ടല്‍. ഒപ്പം ജൈവ പച്ചക്കറിയും മത്സ്യ കൃഷിയും നടത്തും. സംസ്ഥാന സമ്മേളനത്തില്‍ സംയോജിത കൃഷിയുടെ വ്യാപനത്തിനായി ചര്‍ച്ചകള്‍ നടത്തുമെന്നും കോടിയേരി പറഞ്ഞു. ഫെബ്രുവരി 22 മുതൽ 25 വരെയാണ് സിപിഎം സംസ്ഥാന സമ്മേളനം.


കടപ്പാട്: മീഡിയാ വൺ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ