കൊച്ചിൻ ഷിപ്പ്‌യാർഡ് ഉൾപ്പെട ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളൊന്നും വിറ്റഴിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി.

” നമുക്ക് 13 വൻ തുറമുഖങ്ങളുണ്ട്. ഞാൻ ചുമതലേയൽക്കുമ്പോൾ 3000 കോടിരൂപയായിരുന്നു ലാഭം, അടുത്തവർഷം അത് നാലായിരം കോടി രൂപയായും മൂന്നാം വർഷം അയ്യായിരം കോടി രൂപയായും ഉയർന്നു. ഈ വർഷം ഏഴായിരം കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്” ഗഡ്‌കരി പറഞ്ഞു.

കേന്ദ്ര സർക്കാർ 2016 മെയ് മാസത്തിലാണ് 970 കോടി രൂപയുടെ ഐ എസ് ആർ എഫ് പദ്ധതി അംഗീകരിച്ചത്. ഇത് പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുളളതിന്രെ ഇരട്ടി കപ്പലുകൾ ഇവിടെ അറ്റകുറ്റപണികൾ. 1470 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുന്നതിനായി കൊച്ചിൻ ഷിപ്പിയാഡ് ഈ വർഷം ഏപ്രിലിൽ പൊതു ഓഹരി വിപണിയിലേയ്ക്കിറങ്ങി.

” കേരളത്തിനും കൊച്ചിൻ ഷിപ്പിയാഡിനും ഇതൊരു ചരിത്രനിമിഷമാണ്. ആറായിരം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകാൻ ഇതുവഴി സാധിക്കും. കപ്പലുകളുടെ അറ്റകുറ്റപണികളുടെ സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ കുറവ് നേരിടുന്നുണ്ട്. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും” ഗഡ്‌കരി പറഞ്ഞു.

” വികസന പദ്ധതികളുടെ ഭാഗമായി കൊച്ചിൻ ഷിപ്പിയാഡിന്രെ ബ്രാഞ്ചുകൾ രാജ്യത്ത് ഉടനീളം ഉണ്ടാകണം. അതിനായി സ്ഥലം ലഭ്യമാക്കുമെന്ന്  ഞാൻ ഉറപ്പു തരുന്നു. ഇത് നല്ലൊരു തുടക്കമാണ്. ഈ മേഖലയിൽ നമുക്ക് വൻവികസന സാധ്യതകളാണുളളത്, അതിനാൽ തന്നെ വൻ മൂലധന നിക്ഷേപം സാധ്യമാക്കാൻ കഴിയും” കേന്ദ്രമന്ത്രി പറഞ്ഞു.

“കപ്പലുകളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതരത്തിൽ ലോക നിലവാരത്തിലുളള അറ്റകുറ്റപണികൾ ചെയ്യാനുളള സംവിധാനം ഒരുങ്ങുന്നതിന് തുടക്കം കുറിക്കുന്ന ഈ ദിവസം കൊച്ചിൻ ഷിപ്പ് യാഡിന്രെ മാത്രമല്ല, കേരളത്തിന്രെയും രാജ്യത്തെ മൊത്തം അഭിമാനകരമായ ചരിത്രനിമിഷമാണ്” സി എസ് എൽ ചെയർമാനും മാനേജിങ് ഡയറ്ക്ടറുമായ മധു എസ് നായർ അഭിപ്രായപ്പെട്ടു. “രണ്ട് വർഷത്തിനുളളിൽ നിർമ്മാണം പൂർത്തിയാക്കുമ്പോൾ കൊച്ചി ഇന്ത്യയിലെ പ്രമുഖ കപ്പൽ അറ്റകുറ്റ പണി കേന്ദ്രമായി മാറും. ഇതുവഴി 1,500 പേർക്ക് നേരിട്ട് അധികമായി ജോലി നൽകാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാണിജ്യമേഖലയെയും പ്രതിരോധമേഖലയും ഒരു പോലെ ഉൾക്കൊളളുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്ന കൊച്ചിൻ ഷിപ്പ്‌യാഡ് ഡോക് ശേഷിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്. നാവിക സേനയ്ക്കു വേണ്ടി ഇന്ത്യയുടെ അഭിമാനമായ എയർക്രാഫ്റ്റ് കാരിയർ നിർമ്മിച്ച് സി എസ് എൽ ഇപ്പോൾ കേന്ദ്ര സർക്കാരിനുവേണ്ടി ടെക്നോളജി ഡെമോൺസ്ട്രേഷൻ വെസ്സലിന്രെ നിർമ്മാണത്തിലാണ്. 110,000 ഡെഡ് വെയിറ്റ് ടണേജ് (ഡി ഡ്ബ്ലിയു ടി) ഉളള കപ്പലുകൾ വരെ നിർമ്മിക്കാനും 125,000 ഡി ഡബ്ലിയൂ ടിയുളള കപ്പലുകൾ അറ്റകുറ്റപണി ചെയ്യാനും സാധിക്കും. 1972 ൽ പൊതുമേഖലയിൽ ആരംഭിച്ച  ഈ സ്ഥാപനത്തിന് 2008 ൽ മിനി രത്ന -ഒന്ന് പദവി ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ