കണ്ണൂർ: പൊലീസുകാരുടെ മുഖം കൂടുതൽ വികൃതമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പൊലീസുകാർ സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുകയാണെന്നും ഇത്തരക്കാർക്ക് സേനയിൽ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളുടെ അവകാശങ്ങൾക്ക് മേൽ പൊലീസ് കുതിര കയറരുത്. പൊലീസ് സേനയെ കരിവാരി തേയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടാവുന്നത്. അത്തരം സംഭവങ്ങൾ സേനയ്ക്ക് ഭൂഷണമല്ല. സാധാരണ പൗരന്മാർക്ക് ചില അവകാശങ്ങളുണ്ട്. അത് അതേരീതിയിൽ തന്നെ നിലനിറുത്തേണ്ടത് പൊലീസിന്റെ ചുമതലയാണ്’, പിണറായി പറഞ്ഞു. സംസ്ഥാനത്തെ ലോക്കപ്പുകള്‍ ഉളള എല്ലാപോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ഉ​ത്ത​ര​വിട്ടത് പൊലീസിനെ നിരീക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 471 പോലീസ് സ്റ്റേഷനുകളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ർ​ദേ​ശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ