തിരുവനന്തപുരം: ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നതായി അദ്ദേഹം അറിയിച്ചു.

പുതിയ ഉപരാഷ്ട്രപതിക്ക് അഭിനന്ദനവുമായി പ്രമുഖരെത്തി. ഉപരാഷ്ട്രപതിയുടെ ഓപീസ് പ്രവര്‍ത്തനങ്ങള്‍ അഭിവൃദിപ്പെടാന്‍ അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തിന് കഴിയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വെങ്കയ്യയെ അഭിനന്ദിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അടുത്ത രാഷ്ട്രപതിക്ക് അഭിനന്ദനം അറിയിച്ചു.

516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ടത്. 244 വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്. 785 എംപിമാരില്‍ 771 പേരാണ് വോട്ട് ചെയ്തത്. 11 വോട്ടുകള്‍ അസാധുവായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ