വയനാട്: മീനങ്ങാടിയിലെ ബാലഭവനില്‍ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ കേസ്. മീനങ്ങാടിയിലെ ബാലഭവനിലെ അന്തേവാസികളായ വയനാട്, കോഴിക്കോട് സ്വദേശികളെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നത്. എട്ട്, ഒന്‍പത് ക്ലാസുകളിലാണ് ഈ കുട്ടികൾ പഠിക്കുന്നത്.

സംഭവം നടന്ന ഈ ബാലഭവന്‍ ഈ വര്‍ഷം പൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഇവരില്‍ ഒരു കുട്ടി പീഡനവിവരം വീട്ടുകാരോട് തുറന്നുപറഞ്ഞതോടെ സംഭവം പുറത്തറഞ്ഞത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രശ്‌നം ഏറ്റെടുക്കുകയും മറ്റൊരു കുട്ടിയെ കൂടി വൈദികന്‍ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.

കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷമാണ് ചൈല്‍ഡ് ലൈന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ വൈദികന്‍ ഒളിവില്‍ പോയി. ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലോ സ്വന്തം വീട്ടിലോ എത്തിയിട്ടില്ല. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ