ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീപ്പാക്കി. കോടതിക്ക് പുറത്ത് നടത്തിയ ചർച്ചയിലാണ് കേസ് ഒത്തുതീർപ്പാക്കിയത്. ബിനോയ് കോടിയേരിക്കെതിരെ നൽകിയ കേസ് പിൻവലിക്കാൻ ഓമാൻ സ്വദേശി ഹസൻ മർസൂക്കി അപേക്ഷ നൽകി.
പണം നൽകാതെയാണ് കേസ് അവസാനിപ്പിച്ചതെന്ന് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കേസ് ഒത്തുതീർപ്പായതോടെ യാത്രാവിലക്ക് നീക്കാൻ ബിനോയ് കോടിയേരി കോടതിയിൽ അപേക്ഷ നൽകി. ഞായറാഴ്ച ബിനോയ് നാട്ടിലെത്തുമെന്നാണ് സൂചന. ഹസൻ മർസൂഖി സ്വയം കേസ് പിൻവലിക്കുകയായിരുന്നുവെന്ന് ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ