കോഴിക്കോട്: കിലോമീറ്റർ നിരക്കിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും ചിലവേറിയ റോഡ് കോഴിക്കോട് വരുന്നു. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ആറ് വരി ദേശീയ പാതാ ബൈപ്പാസ് ആണ് കിലോമീറ്ററിന് 48 കോടി രൂപ നിരക്കിൽ നിർമിക്കുക. പ്ര​വൃ​ത്തി​യു​ടെ ടെ​ൻ​ഡ​ർ 12നു ​തു​റ​ക്കും. 1800 കോ​ടി രൂ​പ എ​സ്​​റ്റി​മേ​റ്റു​ള്ള ജോ​ലി ര​ണ്ട​ര​ക്കൊ​ല്ലം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. ആ​കെ 28 കി​ലോ മീ​റ്റ​റാ​ണ് കോ​ഴി​ക്കോ​ട് ബൈ​പാ​സി​​​ന്റെ ദൂ​രം. ഡ്രെ​യ്​​നേ​ജ്​ അ​ട​ക്കം അ​നു​ബ​ന്ധ ചെ​ല​വ്​ വേ​റെ​യും വരുമെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്യുന്നു.

45 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ത​യു​ടെ ര​ണ്ടു​ഭാ​ഗ​ത്തും പ​ര​മാ​വ​ധി അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡും ന​ടു​വി​ൽ നാ​ല​ര മീ​റ്റ​റി​ൽ ഡി​വൈ​ഡ​റു​മു​ണ്ടാ​കും. രാ​മ​നാ​ട്ടു​ക​ര, പ​ന്തീ​രാ​ങ്കാ​വ്, മെ​ട്രോ ആ​ശു​പ​ത്രി, തൊ​ണ്ട​യാ​ട്, മ​ലാ​പ്പ​റ​മ്പ്, പൂ​ളാ​ടി​ക്കു​ന്ന്, വെ​ങ്ങ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ​ഫ്ലൈ ഓ​വ​റു​ക​ൾ നി​ർ​മി​ക്കും. അ​മ്പ​ല​പ്പ​ടി, കൂ​ട​ത്തും​പാ​റ തു​ട​ങ്ങി ഏ​താ​നും ഇ​ട​ങ്ങ​ളി​ൽ അ​ണ്ട​ർ​പാ​സു​ണ്ടാ​യി​രി​ക്കും.

ഹൈ​ബ്രി​ഡ് ആ​ന്യു​റ്റി എ​ന്ന സ്കീ​മി​ലാ​ണ് നി​ർ​മാ​ണം. നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ ചെ​ല​വി​​​ന്റെ 40 ശ​ത​മാ​നം സ​ർ​ക്കാ​ർ കൊ​ടു​ക്കും. ബാ​ക്കി ക​രാ​റു​കാ​ർ ക​ണ്ടെ​ത്ത​ണം. വ​ർ​ഷം ര​ണ്ടു ഗ​ഡു വീ​തം 15 കൊ​ല്ലം കൊ​ണ്ട് നി​ർ​മാ​ണ തു​ക സ​ർ​ക്കാ​ർ ക​രാ​റു​കാ​ർ​ക്ക് ന​ൽ​കും. ക​രാ​റു​കാ​ർ​ക്ക് പ​ണം ന​ൽ​കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സ്വ​ന്തം​നി​ല​യി​ൽ ടോ​ൾ പി​രി​ക്കും.

ഈ ​പാ​ത​ക്കൊ​പ്പം ത​ല​ശ്ശേ​രി ബൈ​പാ​സ്​ നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ യാ​ത്രാ​പ്ര​ശ്‍ന​ങ്ങ​ൾ​ക്കു വ​ലി​യൊ​ര​ള​വു വരെ പ​രി​ഹാ​ര​മാ​കും. അ​ഴി​യൂ​രി​ൽ​നി​ന്ന്​ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ 17 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന ത​ല​ശ്ശേ​രി ബൈ​പാ​സി​​​ന്റെ നി​ർ​മാ​ണ ക​രാ​ർ നേ​ടി​യ​ത് മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ജി.​എ​ച്ച്.​വി ക​ൺ​സ്‌​ട്ര​ക്‌​ഷ​ൻ​സും പെ​രു​മ്പാ​വൂ​രി​ലെ ഇ.​കെ.​കെ ക​ൺ​സ്‌​ട്ര​ക്‌​ഷ​ൻ​സും സം​യു​ക്ത​മാ​യാ​ണ്. 1284 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന പ്ര​വൃ​ത്തി​യു​ടെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​മാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ