തിരുവനന്തപുരം: എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. വിവാദ ഓഡിയോ ക്ലിപ് പുറത്ത് വിട്ട മംഗളം ചാനലിനെതിരെ ഐടി ആക്ട് പ്രകാരം നടപടി എടുക്കും. ഫോണ്‍കെണി വിവാദത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

പൊലീസ് അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്നാണ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും.

റേറ്റിംഗിന് വേണ്ടി മാത്രമാണ് മന്ത്രിയുടെ ശബ്ദ സന്ദേശം പ്രക്ഷേപണം ചെയ്തത്. ഇത് മംഗളം ചാനലിന്റെ ക്രിമിനല്‍ ഗൂഢാലോചനയാണ്.

രണ്ട് ഭാഗങ്ങളിലായി 405 പേജുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് ജസ്റ്റിസ് പി.എസ്.ആന്‍റണി വ്യക്തമാക്കി.
ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം വേ​ണ​മെ​ന്ന് മു​ൻ മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ച ഫോ​ൺ​വി​ളി​ക്കേ​സ് അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് ആ​ന്‍റ​ണി ക​മ്മീ​ഷ​ൻ.

പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രാ​തി​ക്കാരിയായ പെൺകുട്ടി ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന് മു​ന്പി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ല. തെ​ളി​വ് ന​ൽ​കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ ആ​രും തയ്യാ​റാ​യി​ല്ലെന്നും ജ​സ്റ്റീിസ് ആ​ന്‍റ​ണി പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ്ര​സ് കൗ​ൺ​സി​ലി​നും അ​യ​ക്കു​മെ​ന്നും കമ്മീഷൻ കൂട്ടിച്ചേർ‌ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ