കണ്ണൂര്‍: തലശേരി പാനൂര്‍ പെരിഞ്ഞത്തൂരില്‍ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞു. ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്. ഡ്രൈവർ രക്ഷപ്പെട്ടു. ഡ്രൈവർ കതിരൂർ സ്വദേശി ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽ പെട്ടത്. പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകട സമയത്ത് താനടക്കം നാലു പേർ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവർ പറയുന്നത്.

കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്ന് പുഴയിൽ പരിശോധന നടത്തുകയാണ്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.


കടപ്പാട്: മാതൃഭൂമി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ