കണ്ണൂർ: കൂത്തുപറമ്പിന് സമീപം ആർഎസ്എസ് പ്രവർത്തകന്രെ വീടിന് സമീപത്തുള്ള കെട്ടിടത്തിൽ ഉഗ്രസ്ഫോടനം. ആയിത്തറയിലെ വളയങ്ങാടൻ രഘുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് സ്ഫോടനത്തിൽ തകർന്നത്. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.

സിപിഎം പ്രവർത്തകൻ സത്യനെ കൊന്ന കേസിലെ മുഖ്യപ്രതിയാണ് വളയങ്ങാടൻ രഘു. സ്ഫോടനത്തിൽ രഘുവിന്റെ വീടിനും കേട് പാടുകൾ സംഭവിച്ചു.

പൊലീസ് നടത്തിയ പരിശോധനയിൽ കെട്ടിടത്തിൽ നിന്ന് 1 കിലോ വെടിമരുന്ന് പിടികൂടി. കൂത്തുപറമ്പ് പൊലീസ് സംഭവത്തിൽ കേസ് എടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂത്തുപറമ്പിലും പരിസരത്തും സിപിഎം – ആർഎസ്എസ് സംഘർഷം നിലനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ