കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ രക്ഷപ്പെട്ടു. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

സം​സ്ഥാ​ന​ത്തു വ​രു​ന്ന 10 വ​രെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചിട്ടുണ്ട്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ദമാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ