കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനായ പി. ദിനേശൻ (42) ആണ് പിടിയിലായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

എന്നാൽ ഇയാൾ മനോരോഗത്തിന് ചികിത്സയിൽ കഴിയുന്ന വ്യക്തിയാണെന്ന് ബന്ധുക്കൾ​ പറഞ്ഞു. ദിനേശന്റെ ചികിത്സ രേഖകൾ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടുമുണ്ട്.

ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിമയിലെ ക​ണ്ണ​ട അ​ടി​ച്ചു​ത​ക​ര്‍​ത്ത അ​ക്ര​മി ക​ഴു​ത്തി​ലി​ട്ടി​രു​ന്ന മാ​ല​യും വ​ലി​ച്ചു​പൊ​ട്ടി​ച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഇയാൾ പോകുന്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ ചിത്രം പകർത്തിയിരുന്നു. ഇതാണ് പൊലീസിന് പ്രതിയിലേക്ക് വേഗത്തിൽ എത്താൻ സാധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ