തിരുവനന്തപുരം: ബിജെപിയിലെ അച്ചടക്കനടപടിയെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ​ രംഗത്ത്. പാർട്ടിയെ അപമാനിച്ചതിനും അച്ചടക്കലംഘനം നടത്തുകയും ചെയ്തതിനാണ് വി.വി.രാജേഷിനെതിരെയും, പ്രഫുൽ കൃഷ്ണയ്ക്കെതിരെയും നടപടി എടുത്തതെന്ന് കുമ്മനം പ്രതികരിച്ചു. പാർട്ടിക്ക് അപമാനകരമായ രീതിയിലാണ് ഇരുവരും പ്രവർത്തിച്ചതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.

എന്നാൽ കുമ്മനം രാജശേഖരന്റെ നടപടിക്കെതിരെ ബിജെപിയിൽ അമർഷം പുകയുകയാണ്. കുമ്മനത്തിനെതിരെ ദേശീയ നേത്രത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. വീശദീകരണം തേടാതെയാണ് രാജേഷിന് എതിരെ നടപടി​ എടുത്തത് എന്നാണ് വി. മുരളീധരപക്ഷത്തിന്രെ ആരോപണം. ബിജെപിയിലെ വി.മുരളീധരൻ പക്ഷത്തിലെ പ്രമുഖ നേതാവാണ് വി.വി. രാജേഷ്. ആരോപണ വിധേയനായ എം.ടി രമേശിനെിരെ നടപടി എടുക്കാത്തതിലും മുരളീധരപക്ഷത്തിന് അതൃപ്തി ഉണ്ട്. വി.വി.രാജേഷിനെതിരെ നടപടി എടുത്ത കുമ്മനം രാജശേഖരനെതിരെ കേന്ദ്ര നേത്രത്വത്തെ സമീപിക്കാനാണ് ചിലർ ഒരുങ്ങുന്നത്.

സം​സ്ഥാ​ന കോ​ർ​ക​മ്മി​റ്റി​യി​ലും അ​ച്ച​ട​ക്ക സ​മി​തി​ക​ളി​ലും ച​ർ​ച്ച ചെ​യ്യാ​തെയാണ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ വി.വി.രാജേഷിനെതിരെ നടപടി എടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. മെ​ഡി​ക്ക​ൽ കോ​ഴ റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യ​തി​നാ​ണ് രാ​ജേ​ഷി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. വ്യാ​ജ ര​സീ​ത് വാ​ർ​ത്ത ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​ഫു​ൽ കൃ​ഷ്ണ​യ്ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ