തിരിവനന്തപുരം: കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് കോസെടുത്തത്. ‘ബി.ജെ.പി നേതാക്കാന്‍മാരെയും പ്രവര്‍ത്തകരെയും തൊട്ട കൈയ്യും തലയും തേടി മുന്നേറ്റമുണ്ടാകും. പാറശ്ശാലയിലും ആനാവൂരിലും സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആര്‍.എസ്.എസിന്റെ ഔദാര്യം കൊണ്ടാണെ’ന്നും സുരേഷ് പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ബി.ജെ.പി നേതാവിന്റെ ഭീഷണി.

വീഡിയോ കടപ്പാട്: മനോരമ ന്യൂസ്

രണ്ട് ആഴ്ചകൾക്ക് മുന്പാണ് ആർഎസ്എസ് താലൂക്ക് കാര്യവാഹക് വിനോദിന് നേരെ തന്പാനൂരിൽ വെച്ച് ആക്രമണമുണ്ടായത്. ഇതുവരെ പൊലീസ് നടപടി ഒന്നും സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ