മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയോജക മണ്ഡലത്തിൽ ബിജെപിക്കൊപ്പം പ്രചാരണത്തിനിറങ്ങാൻ മടിച്ച് ബിഡിജെഎസ്. ഇന്ന് നടക്കുന്ന എൻഡിഎ കൺവൻഷനിൽ ബിഡിജെഎസ് നേതാക്കൾ പങ്കെടുക്കില്ല.

മുന്നണിയിൽ കടുത്ത അവഗണനയാണ് തങ്ങൾ നേരിടുന്നതെന്ന ആക്ഷേപമാണ് ബിഡിജെഎസ് നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്. നേരത്തേ തന്നെ ബിഡിജെഎസിന് അർഹമായ പരിഗണന എൻഡിഎ യിൽ ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ 11 മണിക്കാണ് എൻഡിഎ യുടെ കൺവൻഷൻ നിശ്ചയിച്ചിരുന്നത്. ഇതിൽ ബിഡിജെഎസ് ജില്ല നേതാക്കളായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇതിൽ പങ്കെടുക്കേണ്ടെന്നാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ