കോഴിക്കോട്: ‘ജനാധിപത്യത്തില്‍ ഏകാധിപതികളുടെ കാലം കഴിഞ്ഞുവെന്ന്” ശശി തരൂര്‍. കേരളസാഹിത്യോത്സവത്തിൽ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. തിയേറ്ററുകളില്‍ ദേശീയഗാനം നടപ്പിലാക്കിയ സുപ്രീംകോടതി നയം അനാവശ്യമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്റെ ഭാവി എന്നും ഭദ്രമാണെന്നും താല്ക്കാലികമായ ചിലപ്രതിഛായകള് തിരിച്ചറിയപ്പെടുമെന്നും ബി ആര് പി ഭാസ്കര്അഭിപ്രായപ്പെട്ടു. മതേതര ജനാധിപത്യമുന്നേറ്റം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കെ.വേണു ,, എ.പി കുഞ്ഞാമു ,കെ.ടി കുഞ്ഞിക്കണ്ണന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗ്രാഫിക് നോവല്‍ നമ്മുടെ സംസ്കാര കൃതിയിലേക്ക് എത്തിയിട്ടില്ല- എന്‍.എസ് മാധവന്
കോഴിക്കോട് : ഗാഫ്രിക് നോവൽ നമ്മുടെ സംസ്കൃതിയിലേയ്ക്ക് പൂർണ അർത്ഥത്തിൽ വന്നിട്ടില്ലെന്ന് എൻ. എസ് മാധവൻ അഭിപ്രയാപ്പെട്ടു. കേരള സാഹിത്യോത്സവത്തിൽ ഗ്രാഫിക് നോവലുകളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കായിരുന്നു അദ്ദേഹം. ചിത്രം, ശബ്ദം, വാക്ക്, ശ്രേണീകരണം അവസാനിപ്പിച്ച് അനിവാര്യമായ ജീവിത സംയോജനം നടത്തി വരയെയും നോവലിനെയും പരസ്പരം ചേര്‍ത്തുവച്ച് എഴുപതുകളില്‍ രൂപം കൊണ്ടതാണ് ഗ്രാഫിക് നോവല്‍. അത് നമ്മുടെ സംസ്കൃതിയിലേക്ക് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വന്നെത്തിയില്ലെന്നും പാരമ്പര്യദുശീലങ്ങള്ക്കപ്പുറത്ത് പുതിയ കലാപമയ അനുഭവം പ്രധാനം ചെയ്യേണ്ട ഒരു കല കേവലമായ ആശയങ്ങളിലേക്ക് മാത്രം ഒതുങ്ങുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനാലോകത്തോട് അകന്നുനിന്നവര്‍ തിരിച്ചുവന്നത് ഗ്രാഫിക് നോവലിലൂടെയാണെന്നും സാമൂഹ്യമാധ്യമങ്ങള്‍ ഇതിന് കൂടുതല്‍ അവസരം നല്‍കുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇ പി ഉണ്ണി അഭിപ്രായപ്പെട്ടു.
പ്രതിരോധത്തിന്റെ പുതിയ ഇടമായി ഗ്രാഫിക് നോവലുകള്‍ വളരേണ്ടതുണ്ടെന്നും കാര്‍ട്ടൂണ്‍ രാഷ്ട്രീയ ഹാസ്യങ്ങള്‍ അതിനു ചെറിയ ഉദാഹരണങ്ങളാണെന്നും ഇതിന് സ്ഥായീരുപമില്ലെന്നും ഗോകുല്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. രാമു അരവിന്ദന്, സുധീഷ് കൊട്ടേമ്പ്രം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ