തൃശ്ശൂർ: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി അമ്മ പ്രസിഡൻഡ് ഇന്നസെന്റ്. ഞാൻ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെയാണ് മാധ്യമങ്ങൾ ഇത് പ്രസിദ്ധീകരിച്ചിരിച്ചത് എന്നാണ് ഇന്നസെന്റിന്റെ വിശദീകരണം. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തിൽ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്നും സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത് എന്നും ഇന്നസെന്റ് തന്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകൾ പ്രതിഫലിക്കും എന്നത് യാഥാർത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങൾ സംഘടന എന്ന നിലയിൽ അമ്മ നിർവഹിക്കും എന്നും അദ്ദേഹം പറഞ്ഞു. സന്ദർഭത്തിൽ നിന്നടർത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കേണ്ടതാണ് എന്നും ഇന്നസെന്റ് പറഞ്ഞു.

റോ​ളു​ക​ൾ​ക്ക് വേ​ണ്ടി ന​ടി​മാ​ർ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്ന ഒ​രു ന​ടി​യു​ടെ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. അ​ക്കാ​ല​മെ​ല്ലാം സി​നി​മ​യി​ൽ ക​ഴി​ഞ്ഞു​വെ​ന്നും ന​ടി അ​ത്ത​ര​ക്കാ​രി​യാ​ണെ​ങ്കി​ൽ അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​മാ​യി​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ന​സെ​ന്‍റി​നെ​തി​രേ പ​ര​സ്യ നി​ല​പാ​ടു​മാ​യി സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വി​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് രം​ഗത്ത് വന്നിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ