കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നടൻ ദിലീപിന് പിന്തുണയുമായി പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും രംഗത്ത്. താനറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന് പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തിൽ മാധ്യമങ്ങൾ ക്ഷമ കാണിക്കണമെന്നും ആവശ്യപ്പെട്ടു.

“എനിക്കറിയാവുന്ന ദിലീപ് അങ്ങിനെയൊരു ദുഷ്ടനോ, അധോലോക നായകനോ ഒന്നുമല്ല. വിധി പ്രസ്താവിക്കുന്നതിന് മുൻപ് നിർദോഷിയാണെന്ന് ഞാൻ പറയുന്നില്ല. ആ അധികാരം എനിക്കില്ല. ഇപ്പോഴത് അന്വേഷണത്തിലിരിക്കുന്ന കാര്യമാണ്. കോടതിയാണ് ഇക്കാര്യത്തിൽ വിധി പറയേണ്ടത്.”

“ഒരു കുറ്റം കോടതിയിൽ തെളിവുകൾ നിരത്തിയാണ് തെളിയിക്കപ്പെടുന്നത്. നിരുപാധികം തെളിയിച്ചാൽ മാത്രമേ ഒരാൾ കുറ്റക്കാരനാണെന്ന് വ്യക്തമാകൂ. വെറുതേ ആരെയും ശിക്ഷിക്കത്തില്ല. ഇപ്പോൾ നടക്കുന്നത് മാധ്യമങ്ങളുടെ ശിക്ഷ വിധിക്കലാണ്. വളരെ തെറ്റാണെന്നാണ് എന്റെ അഭിപ്രായം”, അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ