തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ, അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി.സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് മാറ്റി. ഭക്ഷിണ മേഖലാ എഡിജിപിയായി പ്രവര്‍ത്തിച്ച് വന്നിരുന്ന ബി.സന്ധ്യയെ ട്രെയിനിങ് വിഭാഗം എഡിജിപി ആയാണ് നിയമിച്ചിരിക്കുന്നത്. സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയ ഫയലില്‍ ഇന്നലെയാണ് മുഖ്യമന്ത്രി ഒപ്പ് വച്ചത്.

നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേണഷസംഘത്തിനകത്തുണ്ടായിരുന്ന അതൃപ്തി സർക്കാർ നിരീക്ഷിച്ച് വരികയായിരുന്നു. കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് വിളിച്ചിരുന്നു.

ദക്ഷിണ മേഖലാ എഡിജിപിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അനില്‍ കാന്തിനെ മാറ്റി നിയമിച്ചു. നിലവില്‍ തൃശൂര്‍ പൊലീസ് അക്കാദമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന എഡിജിപി പദ്മകുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിച്ചു.

എറണാകുളം റേഞ്ച് ഐജി പി.വിജയനെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഭരണ വിഭാഗം ഐജിയായി മാറ്റി നിയമിച്ചു. നീണ്ട കാലത്തെ ഡപ്യൂട്ടേഷന് ശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയ വിജയ് സഖാറെയാവും പുതിയ എറണാകുളം റേഞ്ച് ഐജി മനേജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് തലപ്പത്ത് നിയമിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ