ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്‍റെയും സംവിധായകൻ നാദിർഷയുടെയും ഭൂമി ഇടപാടുകൾ പൊലീസ് പരിശോധിക്കും. കഴിഞ്ഞ പത്ത് വർഷത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്. ആക്രമിക്കപ്പെട്ട നടി ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു എന്ന മൊഴിയെ തുടർന്നാണ് പരിശോധന.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സിനിമാരംഗത്തുള്ളവരെയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ദിലീപിന്‍റെയും നാദിർഷയുടെയും മോഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത് എന്നാണ് വിവരം.

ബുധനാഴ്ച ദിലീപ്, നാദിർഷ, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി എന്നിവരെ 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തതിരുന്നു. ആവശ്യമെങ്കിൽ ദിലീപിനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും വ്യാഴാഴ്ച പോലീസ് അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ