ആലുവ: ​ന​ടിയെ ആ​ക്ര​മി​ക്ക​മിച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പി​നേ​യും സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യേ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​ച്ചു. അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​ക്കു​ശേ​ഷ​മാ​ണ് ചോ​ദ്യം ചെ​യ്യ​ൽ അ​വ​സാ​നി​പ്പി​ച്ച​ത്. ചോദ്യം ചെയ്യല്‍ 12.30 മണിക്കൂര്‍ നീണ്ടു. വിശദമായ മൊഴി നൽകിയിട്ടുണ്ട് എന്നും ഗൂഢാലോചനക്കേസും ബ്ലാക്ക് മെയിൽ പരാതി സംബന്ധിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആവശ്യമെങ്കിൽ ദിലീപിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും റൂറൽ എസ്പി എ.വി ജോർജ്ജ് പറഞ്ഞു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40ഓ​ടെ ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​ക്ക​ലാ​ണ് അ​ർ​ധ​രാ​ത്രി​യി​ലേ​ക്കു നീ​ണ്ട​ത്. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ എ​ഡി​ജി​പി ബി. ​സ​ന്ധ്യ, ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബി​ജു പൗ​ലോ​സാ​ണു മൊ​ഴി​യെ​ടു​ത്ത​ത്. രണ്ട് പേരെയും വെ​വ്വേ​റെ മു​റി​ക​ളി​ൽ ഇ​രു​ത്തി ഒ​റ്റ​യ്ക്കും പി​ന്നീ​ട് ഒ​രു​മി​ച്ചി​രു​ത്തി​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഈ സംഭവത്തിൽ സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ന​ട​ൻ ദി​ലീ​പ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തു. ത​നി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ താ​ൻ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട് , ആ​ത്മ​വി​ശ്വാ​സ​മു​ണ്ട് എന്നും ദിലീപ് പറഞ്ഞു. ത​ന്‍റെ പ​രാ​തി​യി​ലെ മൊ​ഴി​യെ​ടു​ക്ക​ലാ​ണ് ന​ട​ന്ന​തെ​ന്ന വാ​ദം ദി​ലീ​പ് ആ​വ​ർ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ