എറണാകുളം: യുവനടി അക്രമിക്കപ്പെട്ട കേസിൽ നാദിർഷയ്ക്ക് ഇന്ന് നിർണ്ണായക ദിനം. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നാദിർഷ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം താരത്തെ ഒരിക്കൽക്കൂടി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ താരത്തിന് നോട്ടീസ് നൽകുകയും ചെയ്തു.

എന്നാൽ ദിലീപിനെതിരെ മൊഴി നൽകാത്തതിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് നാദിർഷ ആരോപിക്കുന്നു. നെഞ്ചുവേദനയെത്തുടർന്ന് നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ തന്നെയാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ ദിലീപിന്റെ അടുത്ത ചങ്ങാതിയും കേസിൽ പ്രതിയാകും എന്ന് ഉറപ്പാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ