ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന് ദിലീപ് പൊലീസിന് മൊഴി നൽകി. ദിലീപിന്റെ സിനിമാ ബന്ധപ്പെങ്ങളെപ്പറ്റി പൊലീസ് ചോദിച്ചറിഞ്ഞു. നടിയുമായി തനിക്ക് ഇപ്പോൾ സൗഹൃദം ഇല്ലെന്നും ദിലീപ് പൊലീസിനോട് പറഞ്ഞു. നടിയുമായി അകലാൻ കാരണം എന്തായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനോട് ചോദിച്ചു. ദിലീപ്, നാദിർഷാ, അപ്പുണ്ണി എന്നിവരുടെ മൊഴികൾ പൊലീസ് പരിശോധിച്ച് വരികയാണ്.

ദി​ലീ​പി​നേ​യും സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യേ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇന്നലെ അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​ക്കു​ശേ​ഷ​മാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടു. വിശദമായ മൊഴി നൽകിയിട്ടുണ്ട് എന്നും ഗൂഢാലോചനക്കേസും ബ്ലാക്ക് മെയിൽ പരാതി സംബന്ധിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആവശ്യമെങ്കിൽ ദിലീപിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും റൂറൽ എസ്പി എ.വി.ജോർജ് പറഞ്ഞു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40ഓ​ടെ ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​ക്ക​ലാ​ണ് അ​ർ​ധ​രാ​ത്രി​യി​ലേ​ക്കു നീ​ണ്ട​ത്. ആ​ലു​വ പൊ​ലീ​സ് ക്ല​ബി​ൽ എ​ഡി​ജി​പി ബി. സ​ന്ധ്യ, ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി.ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബി​ജു പൗ​ലോ​സാ​ണു മൊഴി​യെ​ടു​ത്ത​ത്. രണ്ട് പേരെയും വെ​വ്വേ​റെ മു​റി​ക​ളി​ൽ ഇ​രു​ത്തി ഒ​റ്റ​യ്ക്കും പി​ന്നീ​ട് ഒ​രു​മി​ച്ചി​രു​ത്തി​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ