കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല. ദിലീപിന്റെ ഹർജി പരിഗണിച്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് നൽകി. കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാൻ ജാഗ്രത വേണം. മാധ്യമവിചാരണകൾ നീതി നിർവ്വഹണത്തെ തടസ്സപ്പെടുത്തും. ദിലീപിന്റെ ആശങ്ക ന്യായമാണ്. കുറ്റപത്രം ചോർന്നത് ഗൗരവകരമാണ്. കുറ്റപത്രം ചോർന്നത് ശരിയായ പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു.

കേ​സി​ൽ ത​നി​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം പൊ​ലീ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. കു​റ്റ​പ​ത്രം കോ​ട​തി പ​രി​ഗ​ണി​ക്കും മു​ന്പ് ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നെ​ന്നും ഇ​ത് ത​നി​ക്കെ​തി​രാ​യ പൊ​ലീ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ദി​ലീ​പ് ഹ​ർ​ജി​യി​ൽ ആ​രോ​പിച്ചിരുന്നു. എന്നാൽ കുറ്റപത്രം ചോർത്തിയത് പ്രതികൾ തന്നെയെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. മൂന്നൂറ്റിയന്പതോളം സാക്ഷി മൊഴികളും നാനൂറ്റിയന്പതിലേറെ രേഖകളും കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദി​ലീ​പി​ന്‍റെ മു​ൻ​ഭാ​ര്യ മ​ഞ്ജു​വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ 355 പേ​ർ സാ​ക്ഷി​ക​ളാ​യ കേ​സി​ൽ ആ​കെ 12 പ്ര​തി​ക​ളു​ണ്ട്. ന​ടി​യോ​ടു ദി​ലീ​പി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. മ​ഞ്ജു​വാ​ര്യ​രു​മാ​യു​ള്ള ആ​ദ്യ​വി​വാ​ഹം ത​ക​ർ​ന്ന​തി​നു പി​ന്നി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യാ​ണെ​ന്നു ദി​ലീ​പ് വി​ശ്വ​സി​ച്ചി​രു​ന്നെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ