പൊള്ളാച്ചി: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. ഉദുമലയ്ക്കു സമീപം മലയാളികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു കനാലിലേക്കു മറിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.
അങ്കമാലി സ്വദേശികളായ ജാക്സണ്, ജോതിൻ ജോയ്, അമൽ എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. മൂന്നാറിൽനിന്നു പൊള്ളാച്ചിയിലേക്കു പോകുകയായിരുന്നു ഇവർ. അപകടത്തിൽ ഒരാളെ കാണാതായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ