തിരുവനന്തുപുരം: കണ്ണൂര്‍ കൊലപാതകത്തെ അപലപിച്ച് ഗവര്‍ണര്‍. തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കും. രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിനായി കൈകോര്‍ക്കണമെന്നും ഗവർണര്‍ പി സദാശിവം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണമെന്നനും ഗവർണ്ണർ വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് ഐടിഐ വിദ്യാർത്ഥിയായ ശ്യാമപ്രസാദിനെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വെട്ടികൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്രാമപ്രസാദിനെ കാറിൽ എത്തിയ സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആയുധങ്ങളുമായി പുറത്തിറങ്ങിയ എസ്ഡിപിഐ പ്രവർത്തകരെ കണ്ടപ്പോൾ ശ്യാമപ്രസാദ് ഓടി രക്ഷപ്പെടാൻ നോക്കി.​ എന്നാൽ പിന്നാലെ എത്തിയ സംഘം ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്തെ വീടിന്റെ തിണ്ണയിൽ ഇട്ടാണ് ശ്യാമപ്രസാദിനെ ഇവർ മാരകമായി വെട്ടിയത്.

ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ജില്ല പൊലീസ് മേധാവി ശിവ വിക്രം. കഴിഞ്ഞ ആഴ്ച കൊമേരിയിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സംഭവത്തിന് പ്രതികാരമായാണ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ