തി​രു​വ​ന​ന്ത​പു​രം: മു​ൻ ഗതാഗത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്രെ രാജിക്കിടയാക്കിയ ഫോൺ കെണി വിവാദത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷൻ ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഡിസംബർ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 60 രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിർണ്ണായകമാണ്. എ.കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ എൻസിപിക്ക് അത് ആശ്വാസമാകും. നിരപരാധിയാണെന്ന് തെളിഞ്ഞാൽ മന്ത്രി സ്ഥാനം തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് എ.കെ ശശീന്ദ്രൻ. ശ​ശീ​ന്ദ്ര​ൻ കു​റ്റ​വി​മു​ക്ത​നാ​യാ​ൽ മ​ന്ത്രി​സ​ഭ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി​യും നേരത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യും ഇ​തി​ലെ തു​ട​ർ ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ചാ​ന​ൽ പ്ര​വ​ർ​ത്ത​ക ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് ര​മ്യ​മാ​യി ഒ​ത്തു​തീ​ർ​ന്നെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി​യും തു​ട​ർ​ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ