ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസ് ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ഭാര്യ പ്രഭാ യേശുദാസിനൊപ്പമാണ് അദ്ദേഹം അയ്യപ്പദര്‍ശനത്തിനെത്തിയത്. ഇത് ആദ്യമായാണ് പ്രഭാ യേശുദാസ് സന്നിധാനത്ത് എത്തുന്നത്. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഭസ്മവും സ്വീകരിച്ച ശേഷം മാളിക്കപ്പുറത്തേക്ക് പോയ ഇരുവരും മലദൈവങ്ങളെ തൊഴുത ശേഷം പുളുവന്‍ പാട്ടും ആസ്വദിച്ചു. പിന്നീട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരേയും ഇരുവരും സന്ദര്‍ശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ