ന്യൂഡൽഹി: ബലാത്സംഗ കേസിൽ ദേര സച്ച സൗദ തലവൻ ഗുർമീത് രാം റഹിം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാനയിൽ നടക്കുന്ന കലാപം ഉത്തര്‍പ്രദേശിലേക്കും പഞ്ചാബിലേക്കും രാജ്യതലസ്ഥാനത്തേക്കും വ്യാപിക്കുകയാണ്. വിധി പുറത്തു വന്നതോടെ ഗൂർമീതിന്റെ അണികൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പെട്രോൾ പമ്പിനും റെയിൽവേ സ്റ്റേഷനും അണികൾ തീയിട്ടു. വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 28 പേർ ഇതുവരെ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ