ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഒരൊറ്റ പാട്ടിലൂടെ പ്രശസ്തയായിരിക്കുകയാണ് തൃശ്ശൂർ സ്വദേശിനി പ്രിയ പ്രകാശ് വാര്യർ. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനമാണ് പ്രിയയെ പ്രിയങ്കരിയാക്കിയത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രിയ ലുലു മാളിൽ എത്തിയിരുന്നു.

തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്. പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ക്ലിക്കായത് പ്രിയയാണ്. യുട്യൂബില്‍ 50 ലക്ഷം ആളുകള്‍ കണ്ട പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് ഒന്നാമതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ