ഫുട്ബോൾ ലോകത്തെ രാജകുമാരൻ ലയണൽ മെസ്സി വിവാഹിതനായി. കാമുകി അന്റോണെല്ലാ റൊക്കൂസോയ ആണ് വധു. അർജന്റീനയിലെ റൊസാരിയോയിൽ വച്ചായിരുന്നു ചടങ്ങുകൾ. ലോകത്തെ മുൻനിര ഫുട്ബോൾ കളിക്കാരടക്കം 260 ഓളം പേർ പങ്കെടുത്ത ചടങ്ങിനെ നൂറ്റാണ്ടിന്റെ വിവാഹം എന്നാണ് അര്‍ജന്റീനിയന്‍ ദിനപത്രം ക്ലാരിന്‍ വിശേഷിപ്പിച്ചത്. ബാഴ്സലോണ മാനേജിങ് വിഭാഗത്തിലെ ജീവനക്കാർക്ക് പുറമേ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

പെപെ കോസ്റ്റ, റുക്കോസോ, ജോസ് മാനുവൽ പിന്റോ, സാവി ഫെർണാണ്ടസ്, ഫാബ്രിഗസ്, കാൾസ് പുയോൾ, ജോർദി അൽബ, സെർജിയോ ബസ്കറ്റ്, സാമുവൽ ഉംതിതി, ഇവാൻ റാക്കിറ്റിച്ച്, അർദ ടുറാൻ തുടങ്ങിയ താരങ്ങളും വിവാഹചടങ്ങിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ