തലസ്ഥാന നഗരിയിലെ ജനങ്ങളെ ആവേശത്തിലാഴ്ത്തിയായിരുന്നു ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി ട്വന്റി മൽസരം നടന്നത്. മണിക്കൂറുകൾ സ്റ്റേഡിയത്തിനുളളിൽ മഴയിൽ കുളിച്ചിരുന്നിട്ടും കളിയാരവങ്ങളുടെ ആവേശം ഒട്ടും ചോർന്നില്ല. അവസാനം ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ടി ട്വന്റി കിരീടം നേടിയപ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ഇരട്ടി മധുരം കൂടിയായി.
എട്ടോവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. ആറ് റണ്‍സോടെ ശിഖര്‍ ധവാനും 8 റണ്‍സോടെ രോഹിത് ശര്‍മ്മയും ആദ്യമേ പുറത്തായി. പിന്നാലെ വന്ന നായകന് വിരാട് കോഹ്ലി 13 റണ്‍സെടുത്ത് കുടാരം കേറി. ആറ് പന്തില്‍ ആറ് റണ്‍സെടുത്ത ശ്രേയസ് അയ്യറും ആറാം ഓവറില്‍ ഉയര്‍ത്തിയടിച്ച് മടങ്ങി. 17 റണ്‍സെടുത്ത മനീഷ് പാണ്ഡേ അവസാന ഓവറില്‍ പുറത്തായി. ഹര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
തുടക്കത്തിലേ വമ്പന്‍ അടിക്ക് ശ്രമം നടത്തിയ കിവീസിന് ഒരു റണ്‍സ് മാത്രം എടുത്ത മാര്ട്ടിന് ഗുപ്തിലിനെ ആദ്യം നഷ്ടമായി. പിന്നാലെ 7 റണ്‍സെടുത്ത കോളിന് മണ്‍റോയും കൂടാരം കേറി. എട്ട് റണ്‍സെടുത്ത് നിന്ന കെയിന്‍ വില്ല്യംസണിനെ മികച്ചൊരു ത്രോയിലൂടെ ഹര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞയച്ചു. 11 റണ്‍സെടുത്ത ഫിലിപ്സ് പിന്നാലെ മടങ്ങി. ഹെന്റി നിക്കോള്‍സ് രണ്ട് റണ്‍സ് മാത്രം എടുത്താണ് പുറത്തായത്. ഓവര്‍ ത്രോയില്‍ റണ്‍സെടുക്കാനുളള ശ്രമത്തിനിടെ നാല് റണ്‍സെടുത്ത ബ്രൂസ് റണ്‍ ഔട്ട് ആവുകയായിരുന്നു. ഒടുവിൽ ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്ന്ന് ബാറ്റ് ചെയ്ത കിവീസ് 6 റണ്‍സ് അകലെ വീണു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ