ഇളയദളപതി വിജയ് നായകനാവുന്ന ചിത്രം മെർസലിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ ചുവപ്പു നിറത്താൽ മൂടിയതാണ്. ചിത്രത്തിലെ ഒരു പാട്ടിന്റെ രംഗമാണ് ഇതെന്നാണ് പോസ്റ്ററിൽനിന്നും മനസ്സിലാകുന്നത്. വിജയ് ആരാധകർക്ക് പുതിയ പോസ്റ്ററിനൊപ്പം മറ്റൊരു സന്തോഷവാർത്തയും മെർസൽ ടീം പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിലെ ആദ്യഗാനത്തിന്റെ ഓഡിയോ നാളെ പുറത്തിറങ്ങും. ‘അലപോറേൻ തമിഴൻ’ എന്നു തുടങ്ങുന്ന ഗാനമാണ് നാളെ പുറത്തിറങ്ങുക. എ.ആർ.റഹ്മാനാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. ചിത്രത്തില്‍ മൂന്ന് റോളുകളിലാണ് വിജയ് എത്തുന്നത്. സാമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാർ. ഒക്‌ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ