സംവിധായകൻ വിഘ്‌നേശ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. വിഘ്നേശിനൊപ്പമുളള നയൻതാരയുടെ പുതിയ ചിത്രമാണ് ഇതിനാധാരം. ഇരുവരുടെയും പേരിലെ ആദ്യ അക്ഷരം എഴുതിയിട്ടുളള ഒരേ നിറത്തിലുളള ടീ​ ഷർട്ടണിഞ്ഞ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുളളത്.

V എന്നെഴുതിയ ടീ ഷർട്ടാണ് വിഘ്‌നേശ് ധരിച്ചിട്ടുളളത്. N എന്നെഴുതിയ ടീ ഷർട്ടാണ് നയൻതാരയുടേത്. അതേസമയം ചിത്രം പകർത്തിയത് എവിടെ നിന്നാണെന്നോ എന്നാണെന്നോ വ്യക്തമല്ല. വാലന്റൈൻസ് ദിനത്തിൽ വിഘ്‌നേശ്-നയൻസ് പ്രണയ ജോഡികളുടെ ചിത്രം ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പ്രണയദിനത്തിൽ ആരാധകരെ നിരാശപ്പെടുത്തിയതിനു പകരമെന്നോണമാണ് ഇപ്പോഴത്തെ ചിത്രം പുറത്തുവന്നിട്ടുളളത്.

നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്നത് കോളിവുഡില്‍ പാട്ടാണ്. ഇരുവരും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും ഇടയ്ക്കിടെ പുറത്തുവരുന്ന ചിത്രങ്ങള്‍ ഇതിന് സാക്ഷ്യം പറയുന്നു. വിഘ്‌നേശ് സംവിധാനം ചെയ്ത് വിജയ് സേതുപതി-നയന്‍താര ജോഡികള്‍ ഒന്നിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ