മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിൽ ഓഗസ്റ്റ് 31ന് പുറത്തിറങ്ങുന്ന വെളിപാടിന്റെ പുസ്തകത്തിലെ നീയും നിനക്കൊള്ളൊരീ ഞാനും എന്ന ഗാനത്തിന്റെ വിഡിയോ റിലീസ് ആയി. തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജ് വഴി മോഹൻലാൽ തന്നെയാണ് ഗാനം റിലീസ് ചെയ്തത്.

ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. കോളേജ് അധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുള എന്നാണ് ഒരു കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ.

അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹൻലാലിന്റെ നായികയായെത്തുന്നത്. സലിം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ