ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം വേലൈക്കാരന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങി. ഫഹദ് ഫാസിലും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍.

വാ വേലൈയ്ക്കാരാ.. എന്ന ഗാനത്തിന്റെ വീഡിയോ സെറ്റിലെ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. നയന്‍താരയേയും ശിവകാര്‍ത്തികേയനേയും ഫഹദ് ഫാസിലിനെയും ദൃശ്യങ്ങളില്‍ കാണാം. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്.

അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം. വിവേകിന്റെ വരികള്‍ക്ക് ശക്തിശ്രീ ഗോപാലും ബിയോണ്‍ സുറാവോയും ചേര്‍ന്നാണ് പാടിയത്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. 24 എ എം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ