സംവിധായകൻ പ്രിയദർശനും ഉദയനിധി സ്റ്റാലിനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു.തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഉദയനിധി സ്റ്റാലിനാണ് തങ്ങൾ ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന കാര്യം അറിയിച്ചത്. മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയദർശനൊപ്പമുളള ചിത്രവും ഉദയനിധി സ്റ്റാലിൻ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്ക്‌വെച്ചിട്ടുണ്ട്.

സില സമയങ്ങളിലാണ് പ്രിയദർശൻ അവസാനമായി സംവിധാനം ചെയ്‌ത തമിഴ് ചിത്രം. അതിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിലാണ് ഉദയനിധി സ്റ്റാലിൻ പ്രധാന വേഷത്തിലെത്തുന്നത്.

മോഹൻലാലിനെ നായകനാക്കിയൊരുക്കിയ ഒപ്പത്തിന് ശേഷം മമ്മൂട്ടിയെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കിയും പൃഥ്വിരാജിനെ നായകനാക്കിയും ചിത്രങ്ങള്‍ എടുക്കാനുള്ള ഒരുക്കത്തിലാണ് പ്രിയന്‍ എന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു.

പോതുവാഗ എൻ മനസ് തങ്കം, ഇപ്പടി വെല്ലും എന്നീ ചിത്രങ്ങളാണ് ഉദയനിധി സ്റ്റാലിന്റെ പുറത്തിറങ്ങാനിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ