വിവാഹ മോചനത്തിനു പിന്നാലെ സിനിമയിൽ സജീവയായ അമല പോളിന് കൈ നിറയെ ചിത്രങ്ങളാണ്. വേലയില്ലാ പട്ടധാരി 2 വാണ് അമലയുടെ അടുത്തിറങ്ങിയ ചിത്രം. അമല പോളും ബോബി സിൻഹയും പ്രധാന വേഷത്തിലെത്തുന്ന തിരുട്ടു പയലേ 2 വാണ് ഉടൻ പുറത്തിറങ്ങാനുളളത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങായിരുന്നു ഇന്ന്.

സിനിമയിലെ പ്രധാന താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയായിരുന്നു ചടങ്ങിലെ അതിഥി. എന്നാൽ ചടങ്ങിനെത്തിയ മറ്റാരെക്കാളും ഏവരുടെയും ശ്രദ്ധ പതിഞ്ഞത് അമലയുടെ നേർക്കായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് അമല ചടങ്ങിനെത്തിയത്. ഒരു പൊതുവേദിയിൽ താരത്തെ ഇത്രയും ഗ്ലാമറായി കാണുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും. ഒറ്റനോട്ടത്തിൽ അമലയാണോ ഇതെന്ന് തിരിച്ചറിയാൻ ആരാധകർ ഒന്നു ശങ്കിക്കും.

തിരുട്ടു പയലേ 2 ചിത്രത്തിലും ഗ്ലാമറസായിട്ടാണ് അമല അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അതീവ ഗ്ലാമറസായ അമലയെയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. സുശി ഗണേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രസന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ മാസം ചിത്രം പുറത്തിറങ്ങും.

amala paul

amala paul

amala paul

amala paul

amala paul

amala paul

amala paul

amala paul

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ