തിരുവനന്തപുരം: മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്ത് വന്ന ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് മറുപടിയുമായി സുരാജ് വെഞ്ഞാറമ്മൂട് രംഗത്ത്. തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതിൽ കൂടുതലോ അവാർഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടിൽ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാൻ നിക്കല്ലേയെന്ന് സുരാജ് പറഞ്ഞു. , ഞങ്ങൾ മലയാളികളാണ് വീട്ടുകാർക്ക് പൊടി പോലും കിട്ടില്ലെന്നും സുരാജ് മുന്നറിയിപ്പ് നല്‍കി.

“പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോൻ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണമെന്നും സുരാജ് പരിഹസിച്ചു.

”കോമാളി എന്ന് ഞാൻ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .പ്രതികരിക്കാൻ ഇച്ചിരി ലേറ്റ് ആയി പോയതില്‍ ക്ഷമിക്കണമെന്നും സുരാജ് പറഞ്ഞു.

സുരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതിൽ കൂടുതലോ അവാർഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടിൽ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാൻ നിക്കല്ലേ , ഞങ്ങൾ മലയാളികളാണ് വീട്ടുകാർക്ക് പൊടി പോലും കിട്ടില്ല ട്ടോ !!! ജാഗ്രതൈ ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോൻ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ …
കോമാളി എന്ന് ഞാൻ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .
പ്രതികരിക്കാൻ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ