നോൺ വെജിറ്റേറിയനിൽനിന്നും വെജിറ്റേറിയൻ ഭക്ഷണക്കാരായി മാറാൻ ബോളിവുഡിന്റെ ഹോട് താരം സണ്ണി ലിയോണിന്റെ ഉപദേശം. മൃഗ സംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ പുതിയ പരസ്യത്തിലൂടെയാണ് സണ്ണിയുടെ ഈ ഉപദേശം. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കാനിരിക്കുന്ന പരസ്യത്തിലാണ് വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് സണ്ണി വിവരിക്കുന്നത്.

മാംസ കച്ചവടമേഖലയിൽ മൃഗങ്ങൾ അനുഭവിക്കുന്ന വേദനയാണ് ഞാൻ കണ്ടിൽവച്ച് ഏറ്റവും ദുഃഖകരമായ കാര്യം. ഒരുപാട് പച്ചക്കറികൾ കഴിക്കുമ്പോൾ ഒരുപാട് ഊർജം ലഭിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇതെന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയിട്ടുളളതായി സണ്ണി പരസ്യത്തിൽ പറയുന്നു. മുളകിനു മുകളിൽ സണ്ണി കിടക്കുന്നതിന്റെ ദൃശ്യവും പരസ്യത്തിലുണ്ട്.

ഇതിനു മുൻപ് നായ്ക്കളുടെ സംരക്ഷണത്തിനുവേണ്ടി പുറത്തിറക്കിയ ‘പെറ്റ’യുടെ പരസ്യത്തിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. നല്ലൊരു മൃഗസ്നേഹിയാണ് സണ്ണി എന്നു മനസ്സിലാക്കിയ പെറ്റ ‘പേഴ്സൺ ഓഫ് ദി ഇയർ’ അവാർഡും സണ്ണിക്ക് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ