ബോളിവുഡിന്റെ സ്വപ്‌നസുന്ദരി ശ്രീദേവിയുടെ രണ്ടാം വരവ് ഗംഭീരമാക്കിയ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. ഗൗരി ഷിന്‍ഡെ ഒരുക്കിയ ഈ ചിത്രത്തിന് രണ്ടാംഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഗൗരിയുമൊത്തുള്ള ഫോട്ടോ ‘ഉടന്‍ വരുന്നു’ എന്ന കാപ്ഷനുമായി ശ്രീദേവി ട്വീറ്റ് ചെയ്തതാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.

Sridevi, Gauri Shinde

ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ഒരു വീട്ടമ്മ അമേരിക്കയില്‍ എത്തുന്നതും അവര്‍ കടന്നു പോകുന്ന രസകരമായ ജീവിതമുഹൂര്‍ത്തങ്ങളുമാണ് ഇംഗ്ലീഷ് വിംഗ്ലീഷ് അവതരിപ്പിച്ചത്. 2012ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ ആദില്‍ ഹുസൈന്‍, സുജാത കുമാര്‍, പ്രിയാ ആനന്ദ്, സുലഭ ദേശ്പാണ്ഡെ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

Sridevi, Gauri Shinde

സംവിധായിക തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ഇംഗ്ലീഷ് വിംഗ്ലീഷിന് ശേഷം വിജയ് നായകനായ പുലിയിലും മോം എന്ന ബോളിവുഡ് ചിത്രത്തിലും ശ്രീദേവി അഭിനയിച്ചു. നവാസുദ്ദീന്‍ സിദ്ദിഖിയായിരുന്നു മോംമിലെ നായകന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ