നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനായി. സൗബിന്രെ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കോഴിക്കോട് സ്വദേശി ജെമിയ സഹീറാണ് വധു.

സംവിധാന സഹായി ആയാണ് സൗബിൻ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രേമത്തിലെ പി.ടി മാഷിലൂടെ നടനായി. സൗബിന്റെ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവ ഈ വർഷമാണ് പുറത്തിറങ്ങിയത്. ചിത്രം വൻഹിറ്റായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ