ലണ്ടൻ സ്വദേശിയായ കാമുകൻ മിഖായേൽ കോർസലിനൊപ്പമുളള നടി ശ്രുതി ഹാസന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ പുറത്തുവരറുണ്ട്. തമിഴ് നടൻ ആദവ് കണ്ണദാസന്റെ വിവാഹത്തിൽ ഇരുവരും പങ്കെടുക്കാനെത്തിയപ്പോഴുളള ചിത്രങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. വിവാഹ റിസപ്ഷനിലും മിഖായേലിനൊപ്പമാണ് ശ്രുതി എത്തിയത്.

വിവാഹ ദിനത്തിൽ പാരമ്പര്യത്തനിമയുളള വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്. കസവ് മുണ്ടും ഷർട്ടുമായിരുന്നു മിഖായേലിന്റെ വേഷം. ശ്രുതിയാവട്ടെ ചുവന്ന നിറത്തിലുളള സാരിയണിഞ്ഞാണ് എത്തിയത്. ശ്രുതിയുടെ പിതാവ് കമൽഹാസനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മിഖായേലുമായുളള വിവാഹത്തിന് ശ്രുതിയുടെ കുടുംബം പച്ചക്കൊടി കാണിച്ചതായാണ് വിവരം. അടുത്തിടെ ഇരുവരും ശ്രുതിയുടെ അമ്മ സരികയെ കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ