മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന. ശോഭനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ എക്കാലത്തും മലയാളികള്‍ക്കറിയാന്‍ കൗതുകമാണ്. 2010ല്‍ ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതും വലിയ വാര്‍ത്തയായിരുന്നു.

താരങ്ങളുടെ മക്കള്‍ അവരെപ്പോലെ തന്നെ എന്നും മാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ പാപ്പരാസികളുടെ കണ്ണില്‍ പെടാതെയാണ് ശോഭന തന്റെ മകള്‍ അനന്ത നാരായണിയെ വളര്‍ത്തുന്നത്. ദത്തെടുക്കുമ്പോള്‍ വെറും ആറുമാസമായിരുന്നു കുഞ്ഞിന് പ്രായം.

#Shobhana With Her Daughter #WeAreMalayalees

A post shared by മലയാളീസ് Verified Mallu (@wearemalayalees) on

അനന്ത നാരായണി വളര്‍ന്നു. ഏഴുവയസായി അവള്‍ക്ക്. ഗുരുവായൂരിലെ അമ്പലനടയില്‍ ചോറൂണിന് നമ്മള്‍ കണ്ട ആ കൊച്ചു കുഞ്ഞാണ് ഇപ്പോഴും പലരുടേയും മനസ്സില്‍ ശോഭനയുടെ മകള്‍.

അതേസമയം, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം ശോഭനയുടെ മകളുടേതല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ശോഭനയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ