ബോളിവുഡിന്റെ കിങ് ഖാൻ ബോഡി ബിൽഡിങ്ങിന്റെ തിരക്കിലാണ്. കിങ് ഖാൻ ഒരു ജിമ്മിലെത്തിയ വിഡിയോയാണിപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ബോളിവുഡിന്റെ സ്വന്തം ബോഡി ബിൽഡിങ്ങ് ട്രെയിനറായ പ്രശാന്ത് സാവന്തിന്റെ ജിമ്മിൽ പോയ വിഡിയോയാണ് ഷാരൂഖ് ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്.

മുംബൈയിലെ ബാന്ദ്രയിലുളള പ്രശാന്തിന്റെ ജിമ്മിലാണ് ഷാരൂഖ് എത്തിയത്. ജിമ്മിൽ നിന്നുളള സെൽഫി വിഡിയോയാണ് ഷാരൂഖ് പങ്ക് വച്ചിരിക്കുന്നത്. ജിമ്മിൽ നിന്നുളള ചിത്രങ്ങളും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

സ്വന്തം വീട്ടിലെ ജിം ഒഴിച്ച് മറ്റൊരു ജിമ്മിലും ഞാൻ പോവാറില്ല. ആദ്യമായാണ് പ്രശാന്തിന്റെ ജിമ്മിലെത്തുന്നത്. കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും മികച്ച ജിമ്മാണ് പ്രശാന്തിന്റേത്-കിങ് ഖാൻ വിഡിയോയിൽ പറയുന്നു.

Shah Rukh Khan

കടപ്പാട്: ഇൻസ്റ്റഗ്രം

വർഷങ്ങളായി ഷാരൂഖിന്റെ ബോഡി ബിൽഡറാണ് പ്രശാന്ത്. ഷാരൂഖ് മാത്രമല്ല, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, വരുൺ ധവാൻ തുടങ്ങി ബോളിവുഡിലെ മിക്ക വമ്പന്മാരും പ്രശാന്തിന്റെ കീഴിലാണ് ബോഡി ബിൽഡിങ്ങ് പരിശീലിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ