ഹൈദരാബാദ്: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ഈ ഒക്ടോബറില്‍ സാമന്തയുടെയും നാഗചൈനത്യയുടെയും പ്രണയം സാക്ഷാത്കരിക്കുകയാണ്. ഒക്ടോബര്‍ ആറിന് ഗോവയില്‍ വച്ചാണ് വിവാഹം. അതിനിടയില്‍ കരാര്‍ ചെയ്ത സിനിമകള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് ഇരുവരും.

ഇതിനിടയിൽ കൗതുകകരമായ ചോദ്യം ഉയർത്തിയിരിക്കുകയാണ് തെലുങ്ക് മാധ്യമങ്ങളും താരങ്ങളുടെ ആരാധകരും. ആരാകും ഇത്രവലിയ വിവാഹത്തിന്റെ ചെലവുകൾ വഹിക്കുക എന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ തങ്ങളുടെ കല്ല്യാണത്തിനു വേണ്ട എല്ലാ ചെലവുകളും വഹിക്കാനായിരുന്നു പ്രിയ താരങ്ങളുടെ പദ്ധതിയെന്ന് വാർത്തകളുണ്ടായിരുന്നു. സ്വന്തം കയ്യില്‍ നിന്നു പണം മുടക്കി സ്വന്തം കല്ല്യാണം നടത്തുകയെന്ന ത്രില്ലിലായിരുന്നു താരങ്ങള്‍ എന്നും വാര്‍ത്ത വന്നു.

എന്നാല്‍ ഇപ്പോള്‍ ഈ വാർത്തകളെ നിഷേധിച്ചു രംഗത്തെത്തിയിരിക്കുകയാണ് നാഗചൈതന്യ. എന്തിനാണ് ഞങ്ങള്‍ കല്ല്യാണത്തിന് ചെലവിടുന്നത്. അങ്ങനെ സ്വന്തം കാശെടുത്ത് കല്ല്യാണം നടത്തിയാല്‍ അതു രണ്ടുപേരുടെയും മാതാപിതാക്കള്‍ക്കു സങ്കടമാകില്ലേയെന്നാണ് ചൈതന്യയുടെ ചോദ്യം. കല്ല്യാണത്തിനുള്ള ചെലവുകള്‍ സ്വയം വഹിച്ചാല്‍ അതു തന്റെ അച്ഛന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും എന്നും നാഗചൈതന്യ പറയുന്നു.

ബിഗ് ഡേക്കായുള്ള ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടെയും കുടുംബങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. മനസില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ മനസിൽ നാഗചൈതന്യയുമായുള്ള വിവാഹം എന്നോ കഴിഞ്ഞതാണെന്ന് കഴിഞ്ഞ ദിവസം സാമന്ത പറഞ്ഞിരുന്നു. “എന്റെ മനസ്സില്‍ എന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. അതുകൊണ്ട് തന്നെ വിവാഹം അടുക്കുമ്പോള്‍ ഞങ്ങളേക്കാള്‍ ആവേശവും സന്തോഷവും മറ്റുള്ളവര്‍ക്കാണ്.”സാമന്ത ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ