പുതിയ ചിത്രമായ ടൈഗർ സിന്താ ഹേയുടെ പ്രൊമോഷന്റെ ഭാഗമായാണ് സൽമാൻ ഖാനും കത്രീന കെയ്ഫും ഡാൻസ് ചാംപ്യൻസ് റിയാലിറ്റി ഷോയിലെത്തിയത്. ഷോയ്ക്കിടയിൽ വച്ച് കത്രീന പെട്ടെന്ന് വികാരാധീനയായി. ഷോയിലെ ഒരു മൽസരാർത്ഥിയുടെ പ്രകടനം കണ്ടാണ് കത്രീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്.

2003 ൽ പുറത്തിറങ്ങിയ സൽമാൻ ഖാന്റെ ഹിറ്റ് ചിത്രം തേരേ നാമിലെ ടൈറ്റിൽ സോങ്ങിനാണ് മൽസരാർത്ഥി ചുവടു വച്ചത്. മൽസരാർഥിയുടെ പ്രകടനവും പാട്ടിന്റെ വരികളും കത്രീനയുടെ മനസ്സിനെ വേദനിപ്പിച്ചു. മൽസരാർത്ഥിയുടെ ഡാൻസിനിടെ കത്രീന വിതുമ്പി. ദുഃഖം കടിച്ചമർത്താനാവാതെ കത്രീന പൊട്ടിക്കരഞ്ഞു. ഒടുവിൽ ഷോയുടെ ചിത്രീകരണം 10 മിനിറ്റോളം നിർത്തിവച്ചു. മുൻ കാമുകി കത്രീന കരയുന്നതു കണ്ട് അടുത്തിരുന്ന സൽമാൻ ഖാൻ താരത്തെ ആശ്വസിപ്പിച്ചു.

ഒടുവിൽ ഷൂട്ടിങ് പുനരാരംഭിച്ചപ്പോൾ കത്രീനയുടെ സങ്കടം മാറ്റാനായി സൽമാൻ ഖാൻ ഡാൻസ് കളിച്ചു. തന്റെ സിനിമയായ സുൽത്താനിലെ ജഗ് ഗൂമിയ എന്ന പാട്ടിന് അനുസരിച്ച് നൃത്തം ചെയ്താണ് കത്രീനയുടെ സങ്കടം സല്ലു മാറ്റിയത്. ഇതിനുപിന്നാലെ സല്ലുവിനൊപ്പം കത്രീനയും മേനേ പ്യാർ കിയാ എന്ന ചിത്രത്തിലെ ദിൽ ദീവാന എന്ന ഗാനത്തിന് ചുവടുവച്ചു.

ഡിസംബർ 22 നാണ് ടെഗർ സിന്താ ഹെ റിലീസ് ചെയ്യുന്നത്. 5 വർഷങ്ങൾക്കുശേഷമാണ് സൽമാനും കത്രീനയുടെ ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ