രൺബീർ-കത്രീന പ്രണയവും തകർച്ചയും ബോളിവുഡിൽ ഏറെ ചർച്ചാ വിഷയമായിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നുപോലും റിപ്പോർട്ടുകളുണ്ടായി. എന്നാൽ ഇരുവരും തമ്മിൽ ജാഗ ജാസൂസ് എന്ന ചിത്രത്തിൽ ഒന്നിച്ചതോടെ പാപ്പരാസികൾക്ക് വായ് മൂടിക്കെട്ടേണ്ടി വന്നു. ജാഗ ജാസൂസിന്റെ ലൊക്കേഷനിൽ നടന്ന ഒരു സംഭവമാണ് പാപ്പരാസികൾക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്.

തന്റെ മുൻകാമുകിയായ കത്രീനയെ കാണാൻ ജാഗ ജാസൂസിന്റെ സെറ്റിൽ സൽമാൻ ഖാൻ എത്തിയത് രൺബീറിനു ഇഷ്ടമായില്ലെന്നാണ് ബോളിവുഡിൽനിന്നുള്ള പുതിയ വാർത്ത. സൽമാൻ വന്നതും രൺബീർ തന്റെ കാരവനിലേക്ക് കയറിപ്പോയത്രേ. സൽമാൻ തിരിച്ചുപോയതിനുശേഷമാണ് രൺബീർ കാരവൻ വിട്ട് പുറത്തിറങ്ങിയത്. അരമണിക്കൂറോളം സൽമാൻ കത്രീനയുമായി സംസാരിച്ചുവെന്നും ഈ സമയമത്രയും രൺവീർ കാരവനിലുള്ളിൽ കഴിച്ചുകൂട്ടുകയായിരുന്നെന്നും പറയുന്നു.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാൻ സൽമാനും കരീനയും സമ്മതിച്ചതായും സംസാരമുണ്ട്. സൽമാൻ-കത്രീന പ്രണയം വീണ്ടുമുണ്ടാകുമോയെന്നാണ് ഇരുവരുടെയും ആരാധകർ ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ